ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ സ്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചു. കേസില്‍ 39 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് സംഭവം.
പെണ്‍കുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രോഹിണിയിലെ ഷഹബാദ് ഡയറി പോലീസ് കേസെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തത്.