മുംബൈ: മുന്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ബാങ്ക് ഉദ്യോഗസ്ഥന് അറസ്റ്റില്‍. മുംബൈ ലോവര്‍ പാരല്‍ സ്വദേശി വിലാസ് കൃഷ്ണ കടം (38) ആണ് അറസ്റ്റിലായത്. യുവതി നല്കിയ പരാതിയിലാണ് ബാങ്ക് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
2008ലാണ് വിലാസ് ജോലി ചെയ്യുന്ന ബാങ്കില്‍ ജീവനക്കാരിയായ യുവതി എത്തിയത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം വളര്‍ന്ന് ഇരുവരും തമ്മില്‍ ശാരീരികമായും അടുപ്പത്തിലാകുകയായിരുന്നു. എന്നാല്‍ 2017ല്‍ യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും വിലാസ് നിഷേധിക്കുകയായിരുന്നു.
വിവാഹത്തിന് മുമ്പ് അവസാനമായി സംസാരിക്കണമെന്നും അതിനായി ദാദാറിലെ ലോഡ്ജില്‍ എത്തണമെന്നും വിലാസ് യുവതിയോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം ലോഡ്ജില്‍ എത്തിയ യുവതിയെ വിലാസ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് വിവാഹത്തിനുശേഷവും നിരവധി തവണ ഇയാള്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി.
താനുമായുള്ള ബന്ധത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഹോട്ടലുകളില്‍ എത്തിച്ചത്. ഇതുകൂടാതെ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തിയിരുന്നു. വിലാസിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ യുവതി പോലീസ് ഉദ്യോഗസ്ഥയായ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കിയത്. ഇയാളുടെ പക്കല്‍നിന്ന് പിടികൂടിയ മൊബൈല്‍ ഫോണില്‍നിന്ന് പരാതിക്കാരിയുടെ ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.