അമൃത്സര്‍: പഞ്ചാപിലെ അമൃത്സറിനെ നടുക്കി വന്‍ ട്രെയിന്‍ ദുരന്തം. ട്രാക്കില്‍ നിന്ന് മാറി ജനക്കൂട്ടത്തിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 61 പേര് മരിച്ചു. നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് വിലയിരുത്തല്‍. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം.
വൈകീട്ട് 6.45 ഓടെയാണ് അപകടം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. ഈ സമയം അതിവേഗമെത്തിയ ജലന്ധര്‍-അമൃത്സര്‍ എക്സ്പ്രസ് പാളത്തില്‍നിന്നിരുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ആഘോഷത്തില്‍ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് നിഗമനം.
#WATCH The moment when the DMU train 74943 stuck people watching Dussehra celebrations in Choura Bazar near #Amritsar (Source:Mobile footage-Unverified) pic.twitter.com/cmX0Tq2pFE
— ANI (@ANI) October 19, 2018