ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനം. ഇനിമുതല്‍ തീവണ്ടികളില്‍ ബ്ലാക്ക് ബോക്സ് സ്ഥാപിക്കുമെന്ന് റെയില്‍വെ മന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു. അപകടങ്ങളുടെ കാരണമറിയാനാണ് തീവണ്ടികളില്‍ വോയ്സ് റെക്കോര്‍ഡറും ബ്ലാക്ക് ഓഫിസും സ്ഥാപിക്കുന്നത്.
യാത്രക്കാരുടെ കൂടുതല്‍ സുരക്ഷ മുന്‍നിര്‍ത്തി ലോക്കോ ക്യാബ് വോയ്സ് റെക്കോര്‍ഡിങ് (എല്സിവിആര്) ഉപകരണങ്ങളും ഘടിപ്പിക്കും. അപകടം ഉണ്ടാകാന്‍ ഇടയായ സംഭവങ്ങളുടെ ക്രമം ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ദൃശ്യ- ശബ്ദ റെക്കോര്‍ഡിങ് സംവിധാനം വഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും ശേഖരിക്കാനാകും.