ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി കളത്തില്‍ ഇറങ്ങിയ അവിനാഷ് ഇരഗവരപു ഇനി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനൊപ്പം കൈകോര്‍ക്കുന്നു. തെരഞ്ഞെചുപ്പ് പ്രചാരണത്തിനായി അദ്ദേഹം ചെന്നൈയില്‍ എത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാകുവാനാണ് അവിനാശിന്റഎ വരവ്.
സാങ്കേതികവിദ്യയും ചടുലതന്ത്രങ്ങളും ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുക വഴി സീറ്റ് നിലനിറുത്താന്‍ അമേരിക്ക ആശ്രയിക്കുന്ന ഏക ഇന്ത്യാക്കാരനാണ് അവിനാശ്. നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അവിനാശ്. പ്രേക്ഷകരെയും ശ്രോതാക്കളെയും പിടിച്ചിരുത്താന്‍ അവിനാശ് ഉപയോഗിക്കുന്നത് ഡേറ്റാ മോഡലിംഗും സൈക്കോ പ്രൊഫൈലിംഗുമാണ്.
കോയമ്പത്തൂരില്‍ നടന്ന മക്കള്‍ നീതി മയ്യത്തിന്റെ ഭാരവാഹി യോഗത്തില്‍ അവിനാശ് പങ്കെടുത്തു. കമല്‍ഹാസന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളില്‍ മുഖ്യം. തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എത്രസീറ്റുകളില്‍ മത്സരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ തീരുമാനിക്കും.