ന്യൂഡല്‍ഹി: അമിത ഓട്ടോ ചാര്‍ജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരന് കുത്തികൊന്നു. ഓട്ടോ ഡ്രൈവറായ ജഹാംഗിര്‍ അലാം(26) ആണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തെക്കന്‍ ഡല്‍ഹിയിലെ ഖാന്‍പുരില്‍ നിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാര്‍ ജഹാംഗിറിന്റെ ഓട്ടോ പിടിച്ചത്. യാത്രക്കിടയില്‍ അധിക ചാര്‍ജ് ഈടാക്കുകയും അനുവാദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഓട്ടോയില്‍ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാംഗിറും തമ്മില്‍ വഴക്കായി. ഓട്ടോയില്‍ ഡ്രൈവറടക്കം നാല് പേര് നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരന് ആരോപിച്ചത്. തുടര്‍ന്ന് വഴക്ക് മൂക്കുകയും യാത്രകാരന് ജഹാംഗിറിനെ കുത്തുകയായിരുന്നു. സംഭനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.