ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരന് സ്വയം വെടിവച്ച് മരിച്ചു. ഡല്‍ഹി ദ്വാരകയിലെ ബിന്ദാപ്പൂര്‍ സ്വദേശി ഗുല്‍ഷന്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 6.18 നായിരുന്നു സംഭവം നടന്നത്.
ശനിയാഴ്ച്ച രാത്രിയാണ് മൊബൈല്‍ ഫോണിനെ ചൊല്ലി സഹോദരിയുമായി ഗുല്‍ഷന്‍ വഴക്കിടുന്നത്. തുടര്‍ന്ന് ഫോണ്‍ തറയില്‍ എറിഞ്ഞ് പൊട്ടിക്കുകയും വീട്ടില്‍നിന്നും ഇറങ്ങി പോകുകയും ചെയ്തു. പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് തിരിച്ചെത്തിയ ഗുല്‍ഷന്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വരാന്തയില്‍ കിടക്കുകയായിരുന്നു. ഗുല്‍ഷനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പിതാവ് രണ്‍ബീര്‍ സിംങ്ങ് പറഞ്ഞു.
ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുല്‍ഷന്റെ പക്കല്‍നിന്നും വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്കും പോക്കറ്റില്നിന്നും നാല് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.