ന്യൂഡല്‍ഹി: 194 ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്നത് വ്യാജ പാന്‍ നമ്പരുകള്‍. 2006നും 2016നും ഇടയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
തട്ടിപ്പുകാരുടെ പട്ടികയില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. 194 പേരില്‍ 72 പേര് കോണ്‍ഗ്രസില്‍നിന്നും 41 പേര് ബിജെപിയില്‍ നിന്നുമാണ്. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ജെഡിയു, എന്‍സിപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്-26 പേര്. മധ്യപ്രദേശ്(17) ബിഹാര്‍(15), ഉത്തരാഖണ്ഡ്(14), ആസാം(13), ഹിമാചല്‍ പ്രദേശ്(12), രാജസ്ഥാന്(11) എന്നിങ്ങനെ വ്യാജന്മാരുടെ പട്ടിക നീളുന്നു.
ആറു മുന്‍ മുഖ്യമന്ത്രിമാര്‍, നിലവിലെ പത്തു മന്ത്രിമാര്‍, എട്ടു മുന്‍ മന്ത്രിമാര്‍, 54 എംഎല്‍എമാര്‍, 102 മുന്‍ എംഎല്‍എമാര്‍ എന്നിങ്ങനെയാണ് വ്യാജ പാന്‍ കാര്‍ഡുകാരുടെ പട്ടിക. ആസാം മുഖ്യമന്ത്രിമാരായിരുന്ന തരുണ്‍ ഗൊഗോയി, ഭൂമീന്ദര് ബര്മന്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന വിദര്‍ഭ സിംഗ്, പ്രേം കുമാര്‍ ധുമല്‍ എന്നിവര്‍ വ്യാജ പാന്‍ സമര്‍പ്പിതരുടെ പട്ടികയിലെ വിഐപികളായി.
രാജസ്ഥാന് മന്ത്രി ബിന കക്ക്, ബിഹാര്‍ മന്ത്രി നന്ദകിഷോര്‍ യാദവ്, മഹാരാഷ്ട്ര മന്ത്രി ദേശ്മുഖ് വിജയകുമാര്‍, ഹരിയാന മന്ത്രി കവിത ജയ്ന്‍, ഹിമാചല്‍ പ്രദേശ് മന്ത്രി കിഷന് കപൂര്‍ എന്നിവരാണ് വ്യാജ പാന്‍ നന്പരുകള്‍ സമര്‍പ്പിച്ചശേഷം പദവിയില്‍ തുടരുന്ന മന്ത്രിമാര്‍.
ഭാവുകത്വം