ലഖ്നൗ: നിയമവിരുധമായിട്ടും രാജ്യത്ത് വീണ്ടും മുത്തലാഖ് ചൊല്ലിയെന്ന് കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ മുസ്ലീം യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തിലാണ് ഭര്‍ത്താവിനെതിരെ ബഹറായിച്ച് പോലീസ് കേസെടുത്തത്. വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം ആയെന്നും അന്നു മുതല്‍ ഭര്‍ത്താവിന്റെ മാതാവ് മകന് മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കാന്‍ 50,000 രൂപ സ്ത്രീധനമായി ചോദിച്ച് മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
‘സ്ത്രീധനത്തിന്റെ പേരില്‍ മകളെ അവളുടെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. പീഢനം സഹിക്കാന്‍ കഴിയാതെ ആയപ്പോള്‍ മകളെ താന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടു പോന്നു. എന്നാല്‍ മകളെ തിരിച്ചു കൊണ്ടു പോകാന്‍ സൗദിയിലുള്ള മകളുടെ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ടു. അത് ലഭിക്കാതെ വന്നപ്പോള്‍ മൊഴി ചൊല്ലുകയുമായിരുന്നു’ യുവതിയുടെ മാതാവ് രേഷ്മ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.