ഒഡീഷ; ആധാര്‍ രേഖകളിലെ തെറ്റുകള്‍ കാരണം എംപ്ലോയി പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കാനാവാതെ ഒഡീഷയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. ഒഡീഷ ജനറല്‍ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായ സന്തോഷ് ജനയ്ക്കാണ് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം ഇപിഎഫില്‍ തുക ലഭിക്കാന്‍ തടസമുണ്ടായത്.
എന്റെ വരുമാനം വളരെ തുച്ഛമാണ് ഇപിഎഫില്‍ നിന്നും തുക ലഭിച്ചില്ലെങ്കില്‍ തനിക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ല. തുക ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും അധികൃതരോട് നിരവധി തവണ താന്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും അധികാരികള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ വാദത്തിന് ശേഷം ആധാറിന് അംഗീകാരം നല്കുമ്പോള് കോടതി മുന്നോട്ടുവച്ച നിബന്ധനകളുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
Mayurbhanj: Santosh Jena, an employee with General Electrical Department in Baripada has threatened to commit suicide because he is unable to withdraw his Employee provident fund (EPF) due to some error in his Aadhaar Card. #Odisha pic.twitter.com/ToCc9gtzkV
— ANI (@ANI) October 4, 2018