ഫ്ളോറന്‍സ്: കഴിഞ്ഞ ദിവസം സൗത്ത് കരോലിനയില്‍ ഫ്ളോറന്‍സ് വിന്റേജ് പ്ലേയ്സ് സബ് ഡിവിഷനില്‍ നടന്ന ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെടയേറ്റു വീണ ഉദ്യോഗസ്ഥന് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മുപ്പത് വര്‍ഷം സര്‍വീസുള്ള ടെറന്‍സ് കരാവെ (52)എന്ന പോലീസ് ഓഫീസറാണ് മരിച്ചത്.
വീടിനകത്തു വെടിയൊച്ചയും മറ്റും കേള്‍ക്കുന്നു എന്ന് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അവിടെ എത്തിയത്. ഇതിനു പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികളെ ബന്ദികളാക്കി വെച്ചിരുന്നു ഇവര്‍. ശേഷം കുട്ടികളെ വെച്ച് വില പേശല്‍ നടത്തി. യാതൊന്നും വിലപോവില്ലെന്ന് മനസിലാക്കിയതോടെ അക്രമി സംഘം കീഴടങ്ങുകയായിരുന്നു.
കുട്ടികള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. അവര്‍ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റു ഓഫീസര്‍മാരുടെ നിലയെക്കുറിച്ച് പോലീസ് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല.