ലഖ്നൗ: പീഡനം തടഞ്ഞ 15കാരിയെ മൂന്നംഗ സംഘം അടിച്ച് കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്കൂളില്‍ ഗാന്ധിജയന്തി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സ്കൂളില്‍ പോയി മടങ്ങവെ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. പീഡനം ശ്രമം തടഞ്ഞ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം കൊല്ലുകയുമായിരുന്നു. കൃത്യത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം അടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു.
അതേസമയം ഗ്രമവാസികള്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തി പോലീസില്‍ വിരവരമറിയിച്ചു. തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്തു.