കൊല്‍ക്കത്ത: കൊല്‍ക്കത്ത വ്യാപാര സമുച്ചയത്തിന് സമീപത്ത് ഉണ്ടായ സ്ഫോടന പരിക്കേറ്റ എട്ടുവയസ്സുകാരി മരിച്ചു. മറ്റ് നാല് പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ 9 മണിയോടെയാണ് സംഭവം. തിരക്കുള്ള പ്രദേശത്തെ ബഹുനിലക്കെട്ടിടത്തിന് സമീപത്താണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും താഴെ പ്രവര്‍ത്തിക്കുന്ന പഴക്കടയ്ക്ക് മുന്നിലായിരുന്നു സ്ഫോടനം. ഭീകരമായ ശബ്ദത്തെ തുടര്‍ന്ന് ആളുകള്‍ ഏറെ നേരത്തേക്ക് പരിഭ്രാന്തരായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയത്.
തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദപരിശോധന നടത്തി. ഏത് തരത്തിലുള്ള സ്ഫോടകവസ്തുക്കളുപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും തീവ്രതയുള്ള സ്ഫോടനം തന്നെയാണ് നടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.