ഭുവനേശ്വര്‍: കോളേജ് വരാന്തയിലും മറ്റും നടക്കാന്‍ പോലുമാകാതെ പാമ്പിന്റെ ശല്യം. പ്രശ്നപരിഹാരത്തിനായി വിദ്യാര്‍ത്ഥിനികള്‍ വിളിച്ചു വരുത്തിയ പാമ്പാട്ടി കോളേജ് കെട്ടിടത്തില്‍ നിന്ന് പതിനെട്ടോളം വിഷ പാമ്പിന് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പ് പിടുത്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ബഡാര്ക്കിലുളള സഹീദ് മെമ്മോറിയാല്‍ ജൂനിയര്‍ കോളേജിലാണ് സംഭവം. കെട്ടിടത്തില്‍ പാമ്പുകളുടെ ശല്യം ശ്രദ്ധയില്‍ പെട്ട കുട്ടികള്‍ ജില്ലാ സ്നേക്ക് ഹെല്പ്പലൈനിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രദേശത്തെ പാമ്പ് പിടുത്തക്കാരനായ മിശ്ര ആരിഫ് സ്ഥലത്തെത്തിത്.
കെട്ടിടത്തിന്റെ വിടവിനുളളില്‍ നിന്നും 18 പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പുകളെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. പാമ്പുപിടിത്തം കാണാന്‍ നിരവധിയാളുകളും തടിച്ച് കൂടിയിരുന്നു.