ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് ഉള്‍പ്പെടെ ഒരു ഭീകരനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
ശ്രീനഗറിലെ നൂര്‍ബാഗില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആക്രമണത്തിലാണ് സൈനികനടക്കം മൂന്ന് പേര് മരിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരാന്തരീക്ഷത്തെത്തുടര്ന്ന് ശ്രീനഗറില്‍ വിവിധയിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.