ലക്നോ: ഉത്തര്‍പ്രദേശില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം സ്കൂള്‍ ശൗചാലയത്തില്‍ ഉപേക്ഷിച്ചു. ഗോണ്ട ജില്ലയിലെ ബസന്ത്പൂരില്‍ ശനിയാഴ്ചയാണു സംഭവം.
മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ ആറു വയസുകാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ശനിയാഴ്ച അര്‍ധനഗ്നമായ നിലയില്‍ പ്രൈമറി സ്കൂളില്‍നിന്നു മൃതദേഹം കണ്ടെത്തി. മുഹറം ആഘോഷത്തെ തുടര്‍ന്ന് തുടര്‍ന്ന് അവധിയായിരുന്ന സ്കൂള്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി പീഡനം നേരിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ഗോണ്ട എസ്പി ലല്ല സിംഗ് പറഞ്ഞു. പ്രദേശത്തെ ചില യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.