ബംഗളൂരു: സാഹചര്യം കണ്ട് കളവ് നടത്തേണ്ടി വരുന്നവരാണ് ഭൂരിഭാഗം ആളുകളും, ചിലര്‍ വിനോദമായി എടുക്കുന്നവരുമുണ്ട്. എന്നാല്‍ ഭാര്യയുടെ ആര്‍ഭാട പ്രിയത്തില് കുപ്രസിദ്ധ കള്ളനാകേണ്ടി വന്ന അച്യുതകുമാറിന്റെ കഥയാണ് ഇപ്പോള്‍ നിറയുന്നത്. പോലീസിനു പോലും പാവം തോന്നുകയാണ് കള്ളന്റെ ദുരിത ജീവിതത്തില്‍. വ്യാപക മാല മോഷ്ണം പതിവായത് അന്വേഷിക്കാന്‍ എത്തിയതായിരുന്നു പോലീസ്. ഒടുവില്‍ കള്ളനെയും പിടികൂടി. ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് യഥാര്‍ത്ഥ വില്ലത്തി വീട്ടില്‍ ഇരിക്കുന്ന ആളാണെന്ന് മനസിലായത്.
ദിനവും ഭാര്യയ്ക്ക് മൂന്നു സ്വര്‍ണ്ണ മാലകള്‍ വേണമെന്നും, കൊണ്ടു ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്നും അച്യുതന് വിങ്ങിപ്പൊട്ടി പറഞ്ഞു. പാവം തോന്നിയ പോലീസ് ഉടനെ അച്യുതിന്റെ വീട്ടിലേയ്ക്ക് വച്ചു പിടിയ്ക്കുകയായിരുന്നു. മോഷണത്തിന് അച്യുതിന് ഊര്‍ജ്ജം കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു ഭാര്യ മഹാദേവി. പാവം കള്ളന്റെ കെങ്കേരി കുംബളഗോട്ടെ വീട് പരിശോധിച്ച പോലീസിന് തലകറങ്ങി 106 സ്വര്‍ണമാലകള്‍ പിന്നെ ചില വാഹനങ്ങള്‍ എല്ലാം കൂടി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ മുതല്‍ സ്വര്‍ണം ഉരുക്കിയാണ് സൂക്ഷിച്ചിരുന്നത്.
ആര്ഭാടപ്രിയയായ ഭാര്യക്കുവേണ്ടി ഭര്‍ത്താവ് ഏഴുമാസംകൊണ്ടാണ് ഇത്രയും സമാഹരിച്ചത്. സ്ഥിരമായി ഗോവയിലെ റിസോര്‍ട്ടുകളില്‍ പോകുന്ന മഹാദേവിക്കുവേണ്ടി രണ്ട് അടിപൊളി എസ്യുവികളും അഞ്ച് ബൈക്കുകളും അച്യുത് വാങ്ങിയിരുന്നു. അച്യുതിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കാണാതായ മഹാദേവി ഒരു അനാഥമന്ദിരത്തില്‍ ജോലിക്കാരിയായി ഒളിച്ചുതാമസിക്കുകയായിരുന്നു. ഇവരെയും അറസ്റ്റുചെയ്തു.
ഹുബ്ബള്ളി കൊളിവാഡ് സ്വദേശിയായ അച്യുത്കുമാര്‍ എന്ന വിശ്വനാഥ് കൊളിവാഡ്(31)അല്ലറചില്ലറ മോഷണവുമായി കഴിയുകയായിരുന്നു. വിവാഹശേഷം മഹാദേവിയാണ് കടുത്തമോഷണത്തിലേക്ക് ഇയാളെ തള്ളിവിട്ടത്.
ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു സ്വര്ണമാലയായിരുന്നുവത്രേ ടാര്‍ഗറ്റ്. പിന്നീട് ഇതുവര്ധിച്ചു. മാലകളില്ലാതെ വീട്ടില്‍ കയറ്റില്ലായിരുന്നുവത്രേ. നാട്ടുകാര്‍ക്ക് സംശയമുണ്ടാകാതിരിക്കാന്‍ വീടുകള്‍ ഇടക്കിടക്ക് മാറിയിരുന്നു. ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകുമാറിന് ബാംഗ്ളൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനീല്‍കുമാര്‍ ഒരു ലക്ഷം രൂപയുടെ റിവാര്‍ഡ് പ്രഖ്യാപിച്ചു. അച്യുതിനെ പിന്തുടര്ന്ന് കണ്ടെത്തുകയും കാലില്‍ വെടിവച്ച് പിടികൂടുകയും ചെയ്തതിനാണ് റിവാര്‍ഡ്.