തെലുങ്കാന; ഇരട്ട കണ്ണികളെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങളിലേക്ക് പാഞ്ഞെത്തിയത് വന്‍ ദുരന്തം. ഈ കഴിഞ്ഞ ബുധനാഴ്ചയാകാന്‍ സുരേഷും സുമലതയും നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാകേണ്ടിയിരുന്നു സെപ്തംബര്‍ 12 ബുധനാഴ്ച.
ഇരട്ടകണ്മണികള്ക്കായി തൊട്ടില് സഹിതം തയാറാക്കിയതിന് ശേഷമാണ് തെലുങ്കാന സ്വദേശിയായ സുമലത അമ്മയ്ക്കും അമ്മായി അമ്മയക്കുമൊപ്പം കൊണ്ടഗാട്ട് മലയുടെ മുകളിലുള്ള ഹനുമാന് ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് പോയത്.
ആ യാത്ര അവരുടെ അവസാനത്തെ യാത്രയായിരുന്നു. 57 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ സമുലതയും ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചു. ക്ഷേത്രദര്‍ശനത്തിന് ശേഷം ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിക്കാമെന്നായിരുന്നു കരുതിയത്. മറ്റൊരു ബസിനുവേണ്ടിയായിരുന്നു ഇവര്‍ കാത്തുനിന്നത്.
എന്നാല്‍ ദൗര്‍ഭാഗ്യം അപകടം പറ്റിയ ബസിന്റെ രൂപത്തില്‍ എത്തുകയായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ സുരേഷിന്റെ അമ്മയും സുമലതയുടെ അമ്മയും മരിച്ചു. കുടുംബത്തിന് തീരാദുഖമാണ് അപകടം നല്‍കിയത്. ഇരട്ടകുട്ടികളെ വരവേല്‍ക്കാന്‍ ഞങ്ങളെല്ലാവരും കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു വിധിയുണ്ടാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് സുരേഷിന്റെ സഹോദരന് ലക്ഷ്മണന് അറിയിച്ചു. അമ്മയും ഭാര്യയും പിറക്കാതെ പോയ ഇരട്ടകുട്ടികളും നഷ്ടപ്പെട്ട വിയോഗത്തിന്റെ ആഘാതത്തിലാണ് സുരേഷ്.