ലക്നോ: ഡ്യൂട്ടി സമയത്ത് മദ്യപിച്ച മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പോലീസുകാര്‍ പരസ്യമായി മദ്യപിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഡ്യൂട്ടി സമയത്താണ് ഇവരുടെ മദ്യപാനമെന്ന് തെളിഞ്ഞതായും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.