ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മിനി ബസ് മറിഞ്ഞ് പത്തു പേര് മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ കിഷ്ത്വാറില്‍ വെള്ളിയാഴ്ച രാവിലെയോടെ അപകടമുണ്ടായത്. ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെ കയറ്റി പായുകയായിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ക്ക് ബസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. 25 യാത്രക്കാരുമായി കിഷ്ത്വാറിലേയ്ക്ക് പോയതാണ് വാഹനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.