അലിഗഡ്: ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയടിച്ച് ഒമ്പതു മരണം. 40 പേര്‍ക്ക് പരുക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്.
മദ്രാക് പൊലിസ് സ്റ്റേഷന് സമീപമാണ് അപകടം. രണ്ടു ബസുകളും പൂര്‍ണമായി തകര്‍ന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായവും നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.