ജയറാം നായകനായി അഭിനയിച്ച ‘കഥ തുടരുന്നു’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി എത്തി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്. നിരവധി ഫോട്ടൊകള്‍ ആരാധകരുമായി ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനിഖ. വ്യത്യസ്തമാര്‍ന്ന ഒട്ടനവധി ഫോട്ടോ ഷൂട്ടുകളുടെ ചിത്രങ്ങള്‍ അനിഖ ഷെയര്‍ ചെയ്യാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു മോര്‍ഫ് ചെയ്ത വീഡിയോയ്ക്കെതിരെ അനിഖ രംഗത്തെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഡ്രസ്സില്‍ വളരെ ഗ്ലാമറസായ ഫേക്ക് വീഡിയോയാണ് അനിഖയുടേതായി സൈബറിടത്തില്‍ പ്രചരിക്കുന്നത്.
ഈ പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത് താനല്ലെന്നും ഇങ്ങനെ ആരോടും പെരുമാറരുതെന്നും താരം പറയുന്നു. വീഡിയോയിലുള്ളത് താനല്ല എന്നും, അത് കാണുന്നവര്‍ക്ക് മനസ്സിലാകും എന്നും അനിഖ പ്രതികരിക്കുന്നു. ദയവായി ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു തന്നേ ഉപദ്രവിക്കരുത്. തന്നെ എന്നല്ല, ഒരു പെണ്‍കുട്ടിയേയും ഇത്തരത്തില്‍ ഉപദ്രവിക്കരുത് എന്നും താരം പറയുന്നു.
മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ് അനിഖ. തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താല്‍,വിശ്വാസ്വം എന്നിവ ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തി നേടിയ താരമാണ് അനിഖ സുരേന്ദ്രന്. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള അനിഖയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ല്‍ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് അനിഖയ്ക്ക് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.