മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ചാക്കോച്ചന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചന്റെ മകന് കുഞ്ഞ് ഇസഹാഖിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇസ്ഹാഖിന്റെ കാലിന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബന് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനേക്കാള്‍ ഉപരി ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ശ്രദ്ധേയം. കാലിനടിയില്‍ നിറയെ മണ്ണാണ്. മകന് മണ്ണില്‍ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ചാക്കോച്ചന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആരാധകര്‍ക്കൊപ്പം രമേഷ് പിഷാരടി, സാന്ദ്ര തോമസ്, വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുളള താരങ്ങളും കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. ഫോട്ടോ ഇതിനോടകം തന്നെ വൈറല്‍ ആണ്.
പതിനാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് കുഞ്ഞ് ഇസഹാക്ക് കടന്നുവരുന്നത്. ഇപ്പോള്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. 2019 ഏപ്രിലില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനല്‍കുകയായിരുന്നു ചാക്കോച്ചനും പ്രിയയും.