നിവിന്‍ പോളി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ ബിഗ്സ്ക്രീനിലെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്. ഇന്ന് മലയളികളുടെ മാത്രമല്ല ടോളിവുഡ്, കോളിവുഡ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട നായികയാണ് അനുപമ.
സിനിമയില്‍ സജീവമായതിന് പിന്നാലെ പല ഗോസിപ്പുകളും അനുപമയെ തേടിയെത്തിയിരുന്നു. ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര, ഒരു യുവ സംവിധായകന് തുടങ്ങിയവരുടെ പേരിനോടൊപ്പം നടിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ വിവാഹ വാര്‍ത്ത വീണ്ടും സിനിമാ കോളങ്ങളില്‍ നിറയുകയാണ്. താരം തന്നെയാണ് പ്രേക്ഷകരോട് വിവാഹത്തെ കുറിച്ച് മനസ്തുറക്കുന്നത്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയും നിരവധി പേര് വിവാഹത്തെ കുറച്ച് ചോദിക്കുന്നുണ്ട്. തനിക്ക് 25 വയസ് മാത്രമാണ് പ്രായം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും വിവാഹത്തെ കുറിച്ച് നിലവില്‍ തനിക്ക് ഒരു ചിന്തയുമില്ലെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുപമ. നിരവധി ചിത്രങ്ങള്‍ നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. മണിയറയിലെ അശോകനാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന അനുപമയുടെ മലയാള ചിത്രം. ചിത്രത്തില്‍ അനുപമ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരന് നായികയാകുന്നുണ്ട്.