മലയാള സിനിമയിലെ യുവതാരങ്ങളില്‍ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 23 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് സ്വന്തമാക്കിയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്.
ഡുക്കാറ്റിയുടെ പനിഗളി വി2 ആണ് ഉണ്ണി മുകുന്ദന് സ്വന്തമാക്കിയത്. (ബി.എസ്.6) ശ്രേണിയില്‍ ഇറക്കിയ ഈ വാഹനം 120 മുതല്‍ 289 വരെ സ്പീഡ് ലഭിക്കും. 1000 സിസി വാഹനം സ്വന്തമാക്കുന്ന മലയാള താരം കൂടിയാണ് ഉണ്ണി. ഫുള്‍ ഇക്കണോമിയില്‍ ഒരു ലിറ്ററില്‍ 9 കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. വൈറ്റില തൈക്കുടത്തിലെ ഡുക്കാറ്റി ഷോറൂമില്‍ നിന്നാണ് താരം ഇന്ന് രാവിലെ ബൈക്ക് സ്വന്തമാക്കിയത്.
ചുവന്ന കളര്‍ ഡുക്കാക്കിയുടെ ആഡംബര വാഹനം ഷോറൂമില്‍ നിന്ന് ഇറക്കിയ ശേഷം നഗരത്തിലൂടെ ആദ്യ സവാരിയും താരം നടത്തി. മേപ്പഡിയാന് ഡയറക്ടര്‍ രഞ്ജിത്ത് എംവി, ഉണ്ണി മുകുന്ദന്റെ മാനേജര്‍ വിപിന്‍ കുമാര്‍ വി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഷോറൂമിലെ ജീവനക്കാരില്‍ നിന്ന് താക്കോല്‍ സ്വീകരിച്ച വേളയില്‍ ആരാധകരും താരത്തിനെ കാണാന്‍ തടിച്ച് കൂടിയിരുന്നു.