മലയാള സിനിമയുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളാണ് ഇരുവരും. പ്രത്യേകിച്ച് പൂര്‍ണിമ തന്റെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. മക്കളോടൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുകയാണ് പൂര്‍ണിമ. അമ്മയും മക്കളുടേയും സ്റ്റൈലന്‍ ചിത്രങ്ങളാണ് സൈബറിടത്തില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നേരത്തെ ഗോവയില്‍ തിരമാലകളില്‍ കളിച്ച് ഉല്ലസിക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞിരുന്നു.
സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
ഫാഷന്‍ രംഗത്ത് അമ്മയെപോലെ തന്നെ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് പ്രാര്‍ത്ഥന. വളരെ സ്റ്റൈലിഷ് ആയ കിടിലന്‍ ഫോട്ടോസാണ് പ്രാര്‍ത്ഥന പങ്കുവെക്കാറുള്ളത്. പാര്‍ത്ഥന നല്ല ഒരു ഗായിക കൂടിയാണ്.