നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കുട്ടികള്‍ക്ക് അവസരം. ഒന്‍പത് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള മിടുക്കി കുട്ടികള്‍ക്കാണ് സിനിമയില്‍ അവസരം കാത്തിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
അഭിനയിക്കാന്‍ താല്പര്യമുള്ളവര് https://arunnarayan.productions എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അതില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അപ്ലോഡ് ചെയ്യുക. ഈ മാസം ഇരുപത്തിയാറാം തിയതി രാത്രി പത്തുമണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, പ്രായം എന്നിവയ്ക്കൊപ്പം ഒരു സെല്‍ഫി വീഡിയോ, രണ്ട് ക്ലോസ് അപ് ഫോട്ടോകള്‍, മൂന്ന് ഫുള്‍ സൈസ് ഫോട്ടോകള്‍ എന്നിവയും സമര്‍പ്പിക്കണം.
‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്ന് ജയസൂര്യ രക്ഷപെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജയസൂര്യ ഓടിച്ചിരുന്ന വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു.
അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതുകൊണ്ടാണ് വലിയൊരു ആപത്തില്‍ നിന്നാണ് താരം രക്ഷപ്പെട്ടത്. ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ആത്മധൈര്യം ലൊക്കേഷനില്‍ പലരെയും ഞെട്ടിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.