മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരകയുമാണ് രചന നാരായണന്‍കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത ചുരുക്കം ചില നടിമാരില്‍ ഒരാളാണ് രചന. ടിവി സീരിയലുകളിലൂടെ കുടുംബ പ്രക്ഷകര്ക്കിടയില് തിളങ്ങിയ താരം മോഡലിംഗ് രംഗത്തും സജീവമാണ്.
ഇപ്പോഴിതാ ആരാധകരുടെ ഇന്‍സ്റ്റഗ്രാം ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനിടയില് രചനയുടെ ജാതി ഏതെന്ന് ചോദ്യവുമായി എത്തിയ ഒരാള്‍ക്ക് താരം നല്കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയര്‍ന്നത്. എന്നാല്‍ ഇതിന് താരം കൊടുത്ത കലക്കന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘മനുഷ്യനായാണ് ജനിച്ചതും വളര്‍ന്നതുമെന്നാണ് രചന നല്കിയ മറുപടി’. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യല്‍ മീഡിയ. മാത്രമല്ല, പ്രായം എത്രയെന്ന മറ്റൊരു ചോദ്യത്തിന് ഗൂഗിള്‍ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം.
തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് രചനയുടെ റിലീസ് ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘വഴുതന’ എന്ന ഹ്രസ്വചിത്രം രചന നാരായണന്‍കുട്ടിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.
രാജ രവി വര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്കരണത്തില്‍ രചന ഒരു കഥാപാത്രമായി എത്തിയിരുന്നു. നിതിന്‍ നാരായണന് ആണ് ഈ സീരീസിന്റെ സ്രഷ്ടാവ്. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പാലക്കാട് തിരക്കിലാണ് താരം.