മലയാളത്തിന്റെ പ്രിയതാരങ്ങളായ സൗബിന് ഷാഹിറിനെയും മംമ്ത മോഹന്‍ദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ദുബായ്യില് ആരംഭിച്ചു.
അറബിക്കഥ, ഡയമണ്ട് നെക്ലെയ്സ്, വിക്രമാദിത്യന് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന് ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
ലാല്‍ജോസിന്റെ മുന്‍ചിത്രങ്ങളായ അറബിക്കഥയും ഡയമണ്ട് നെക്ലെയ്സും പ്രധാന ഭാഗങ്ങള്‍ ദുബായ്യിലാണ് ചിത്രീകരിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും ഗള്‍ഫിലാണ്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.
അതേസമയം, സൗബിന് ഷാഹിറും ഭാര്യ ജാമിയയും ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം സൗബിനായിരുന്നു ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത സൂചിപ്പിച്ച് കൊണ്ട് പ്രിയതമയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് സ്വദേശിനിയായ ജാമിയ സാഹിറും സൗബിനും തമ്മില്‍ 2017 ഡിസംബര്‍ പതിനാറിനായിരുന്നു വിവാഹിതരായത്. ഇന്ന് മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതിമാര്‍.