സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നത് വെറും മിഥ്യയാണെന്ന് ഗായിക ജ്യോത്സന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജ്യോത്സന തന്റെ നിലപാട് വ്യക്തമാക്കുന്നത്.
വീട് വൃത്തികേടായി കിടക്കുന്നത് കൊണ്ടോ കുട്ടികള്‍ വേണ്ടെന്ന് വെക്കുന്നത് കൊണ്ടോ ഒരു സ്ത്രീ മോശക്കാരിയാകുന്നില്ലെന്നും പുരുഷന്മാര് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ജ്യോത്സന പറയുന്നു.
എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണെന്നും നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, ജോലിയുള്ളവളോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് അല്‍പ്പം വൃത്തികേടായി കിടന്നാലും കുഴപ്പമില്ല. നിങ്ങള്‍ ആഗ്രഹിച്ചിരുന്ന അത്രയും കാലം നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. കുട്ടി വേണ്ട എന്ന് തീരുമാനിച്ചാലും കുഴപ്പമില്ലെന്നും ജ്യോത്സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജ്യോത്സനയുടെ കുറിപ്പ് ഇങ്ങനെ…
പ്രിയപ്പെട്ട സ്ത്രീകളെ…
പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.
പ്രിയപ്പെട്ട പുരുഷന്മാരേ..
നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്പര്യപ്പെടുന്നതില് തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന് എന്നത് ഒരു മിഥ്യയാണ്.”
സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടതെന്നും ജ്യോത്സ്ന കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമത്തിലെ നമ്പറുകളെ പ്രധാനപ്പെട്ട പ്രൊജക്റ്റ് നഷ്ടമാകുന്നതോ. അല്പം വണ്ണം കൂടുന്നതോ ഒന്നുമല്ല നിങ്ങളെ നിശ്ചയിക്കുന്നത്. എല്ലാം തികഞ്ഞവര്‍ ആയിരിക്കാനുള്ള സമ്മര്‍ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കി മാറ്റരുത്’ എന്ന് ജ്യോത്സ്ന കുറിക്കുന്നു.
View this post on Instagram