പ്രശസ്ത ടിവി താരം ദീപേഷ് ഭാനിന്റെ വിയോഗത്തിന്റെ വേദനയിലാണ് ആരാധകര്‍. ഇപ്പോഴിതാ ദീപേഷ് ഭാനിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ശരീരഭാരം വര്‍ധിച്ചതില്‍ ദീപേഷ് അസ്വസ്ഥനായിരുന്നുവെന്നും ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്തിരുന്നുവെന്നും ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നു.
’41 വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. ഇനിയും ഒരുപാട് മികച്ച വേഷങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ യാത്ര പറയുമെന്നു ഒരിക്കല്‍ പോലും കരുതിയില്ല. ശരീരസൗന്ദര്യം നോക്കുന്നതില്‍ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മില്‍ ചെലവഴിച്ചു.”- ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഭക്ഷണം ഒഴിവാക്കുന്നതിനെതിരെ പലപ്പോഴും ഞാന്‍ ശകാരിച്ചിരുന്നു. അമിതമായി വ്യായാമം ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇടക്കാലത്ത് ശരീരഭാരം വര്‍ധിച്ചതില്‍ ദീപേഷ് അസ്വസ്ഥനായിരുന്നു.
also read: 35 കിലോ ഭാരം; അനാക്കോണ്ട പാമ്പിനെ മസാല തേച്ച് കനലില്‍ ചുട്ടെടുത്ത് ഫിറോസ് ചുട്ടിപ്പാറ, വീഡിയോ വൈറല്‍
ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്തു. മണിക്കൂറുകള്‍ ജിമ്മില്‍ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഒരു ഓവര്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണു. വീട്ടില്‍നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി’ എന്നാണ് ദീപേഷ് ഭാനിന്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നത്.
‘ഭാബിജി ഘര്‍ പര് ഹേ’ എന്ന സീരിയലിലെ ‘മല്‍ഖാന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് ദീപേഷ് പ്രശസ്തിയിലേക്കുയര്‍ന്നത്. ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വര്‍ഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു. ‘താരക് മേത്താ കാ ഊല്‍ത്താ ചാഷ്മ’, ‘മേ ഐ കം ഇന്‍ മാഡം’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.