ആലപ്പുഴ: ടര്‍ഫ് ഉദ്ഘാടനത്തിനായി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായി നടന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴയിലെ യുവ സംരംഭകരാണ് പരാതിയുമായി രംഗത്തെത്തിയത്. നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും അവര്‍ അറിയിച്ചു.
ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫൂട്ട് ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന് ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറ് ലക്ഷം രൂപയായിരുന്നു ശ്രീനാഥ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മുന്‍കൂറായി നാല് ലക്ഷം നല്‍കുകയും ചടങ്ങിന് ശേഷം ബാക്കി തുക നല്‍കാം എന്നുമായിരുന്നു കരാര്‍.
also read: മദ്യപിച്ച് കഴിഞ്ഞാല്‍ ‘റോക്കി ഭായ്’, ഭാര്യയെ സ്ഥിരമായി മര്‍ദിച്ച് യുവാവ്, അറസ്റ്റ്
ശ്രീനാഥന്റെ കൂടി സൗകര്യം പരിഗണിച്ച് ജൂലൈ 14 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്. എന്നാല്‍ അന്നേദിവസം എത്താന്‍ അസൗകര്യം അറിയിച്ചിരുന്നതിനാല്‍ ഉദ്ഘാടനം ഇന്നത്തേയ്ക്ക് മാറ്റി. ഇതനുസരിച്ച് വീണ്ടും പരസ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീനാഥ് ഭാസി വീണ്ടും വാക്ക് തെറ്റിച്ചു എന്നാണ് സംരംഭകരുടെ ആക്ഷേപം.
അതേസമയം, ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം. ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.