തൃശ്ശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നടന് രാജ്മോഹന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഏറ്റെടുക്കാന്‍ ആരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയര്മാന് പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും.
10.15 മുതല്‍ ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് രാവിലെ പതിനൊന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ഏറ്റെടുക്കാന്‍ ആരോരുമില്ലാത്ത മൃതശരീരങ്ങളെക്കുറിച്ച് പത്രപരസ്യം നല്കി ഏഴ് ദിവസം അവകാശികള്‍ എത്തുമോയെന്ന് കാത്തിരിക്കണമെന്നാണ് ചട്ടം.
also read: മദ്യലഹരിയില്‍ മത്സരിച്ച് കാറോട്ടം, ഥാര്‍ ടാക്സി കാറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്ന് ദിവസമെന്ന ഇളവ് നല്‍കുകയായിരുന്നു. 1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന സിനിമയില്‍ നായക വേഷമിട്ട രാജ്മോഹന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായത്.
ഇന്ദുലേഖയില്‍ ‘മാധവന്’ എന്ന നായക കഥാപാത്രത്തെയാണ് കലാനിലയം കൃഷ്ണന് നായരുടെ മകളുടെ ഭര്‍ത്താവായിരുന്ന രാജ്മോഹന്‍ അവതരിപ്പിച്ചത്. പിന്നീട് വിവാഹ ബന്ധം വേര്‍പിരിഞ്ഞു. ഏതാനും സിനിമകളില്‍ കൂടി അഭിനയിച്ച രാജ്മോഹന്‍ പിന്നീട് ചലച്ചിത്ര രംഗത്ത് നിന്ന് പിന്‍വാങ്ങി.