മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍മീഡിയയിലും താരമാണ് അമൃത. തന്റെ വ്ലോഗിലൂടെയും മറ്റും അമൃത തന്റെ പ്രിയങ്കരിയായ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് അമൃതയെപ്പോലെ തന്നെ മകള്‍ അവന്തികയെന്ന പാപ്പുവും യൂട്യൂബ് വ്ലോഗില്‍ സജീവമായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ മകളുടെ സ്നേഹത്തില്‍ മനസ് നിറഞ്ഞ്കൊണ്ട് ഒരു പോസ്റ്റിട്ടിരിക്കുകയാണ് ഗായിക അമൃത സുരേഷ്. മകള്‍ പാപ്പു അമ്മയ്ക്കെഴുതിയ സ്നേഹ നിര്‍ഭരമായ കുറിപ്പാണ് അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
also read: വിവാഹം ഒന്നരമാസം മുമ്പ്, യുവതി നാല് മാസം ഗര്‍ഭിണി, കബളിപ്പിക്കപ്പെട്ടുവെന്ന് വരന്, പരാതി
ലോകത്തിലെ ഏറ്റവും നല്ല അമ്മയും, കരുത്തുറ്റ സ്ത്രീയും, നല്ല ഗായികയും, ദയയുള്ളവളും സുന്ദരി ശലഭവും മാധുര്യമേറിയ വ്യക്തിയും അമ്മയാണെന്ന് അവന്തിക കുറിക്കുന്നു. മകളുടെ കാര്‍ഡ് പങ്കുവച്ച് ഇതിലധികം എനിക്കെന്ത് വേണമെന്നാണ് അമൃതയുടെ ചോദ്യം.
വൈറലായ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്. സ്നേഹവും സന്തോഷവും എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകര്‍ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.