പ്രശസ്ത തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായി. പ്രണയവിവാഹമാണ് ഇരുവരുടെയും. വിവാഹദിനം ലക്ഷത്തിലേറെ ജനങ്ങള്‍ക്കും പതിനെട്ടായിരം കുഞ്ഞുങ്ങള്‍ക്കും അന്നദാനമൊരുക്കി മാതൃകയായിരിക്കുകയാണ് നയന്‍താരയും വിഘ്നേശും.
മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വെച്ചാണ് താരവിവാഹം. രാവിലെ എട്ടരയോടെ ആരംഭിച്ച വിവാഹ ചടങ്ങുകളില്‍ ഷാരൂഖ് ഖാനടക്കം ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ ഒടിടിക്കാണ് വിവാഹ ചടങ്ങുകള്‍ പകര്‍ത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
2015 ല്‍ ‘നാനും റൗഡി താന്‍’ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍സും വിക്കിയും വിവാഹിതരാകുന്നത്. വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.