ചെന്നൈ: പ്രണയം പൂവണിയുന്നു, തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് നടക്കും. തമിഴ്നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരാകാന്‍ പോകുന്നത്.
വിവാഹത്തില്‍ സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്ഹാസന്, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നല്കിയ പ്രത്യേക കോഡ് നമ്പര്‍ നല്കി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്. വിവാഹവേദിയില്‍ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്.