കോഴിക്കോട്: നടി നിഖില വിമലിന് പിന്തുണയുമായി എഴുത്തുകാരന് എം മുകുന്ദന്. ഭക്ഷിക്കുന്നതിനായി എല്ലാ മൃഗങ്ങളെയും വെട്ടുമ്പോള്‍ പശുവിന് ഇളവ് നല്‍കേണ്ടെന്ന നടിയുടെ അഭിപ്രായത്തെയാണ് എം മുകുന്ദനെ പിന്തുണച്ചത്. പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് മുകുന്ദന് പറഞ്ഞു.
കാരപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
also read: ആന്‍ഡമാനില്‍ കാലവര്‍ഷമെത്തി, കേരളത്തില്‍ മെയ് 27ന് എത്തും, വരാനിരിക്കുന്നത് അതിതീവ്രമഴ
പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയമാണ്. അവിടങ്ങളിലെല്ലാം ഇരയാവുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.