തന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം ആരാധകരെ അറിയിക്കുകയാണ് നടി വീണ നായര്‍. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ വീണ് പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് വീണ നായര്‍ ശസ്ത്രക്രിയയ്ക്ക് വിധേയായത്.
തന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും കുറച്ച് ദിവസത്തെ വിശ്രമവും ഫിസിയോതെറാപ്പിയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും വീണ നായര്‍ പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
also read: തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു, കണ്ണീരോര്‍മ്മയായി നഫീസ നഷ്വ
‘എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു . സര്‍ജറി നല്ല രീതിയില്‍ കഴിഞ്ഞു. കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം.’-വീണ പറയുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. കായിക ബലം ഏറെ ആവശ്യമായ ഗെയിം ഷോയിലെ മത്സരാര്‍ഥിയായിരുന്നു വീണ നായര്‍. പരിക്ക് ഗുരുതരമായിരുന്നില്ല. എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.