മാഹി: തന്റെ അവസാന ശ്വാസം വരെ കാന്‍സര്‍ എന്ന മഹാമാരിയോട് പൊരുതി ഒടുവില്‍ നഫീസ നഷ്വ യാത്രയായി. രക്താര്‍ബുദം ബാധിച്ച് രണ്ടു വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുകയായിരുന്നു ഈസ്റ്റ് പള്ളൂരിലെ പതിനാല് വയസ്സുകാരി നഫീസ നഷ്വ.
മാഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള അംബിടാട്ടില്‍ നവാസിന്റെയും ഈസ്റ്റ് പള്ളൂര്‍ അവറോത്ത് സ്കൂളിന് സമീപം ഹംറാസില്‍ ചൊക്ലി തായിപ്രത്ത് റസ്മിനയുടേയും മകളാണ് നഫീസ നഷ്വ.. രക്താര്‍ബുദം ബാധിച്ച കുട്ടിയെ വെല്ലൂരിലാണ് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു.
എന്നാല്‍ വെല്ലൂരിലെ ചികിത്സകളില്‍ പ്രതീക്ഷിച്ചിരുന്ന ഫലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അവിടെയുള്ള സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പുണെയിലെ ദീനാനാഥ് മങ്കേഷ്കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് ചികിത്സകള്‍ മാറ്റിയിരുന്നു.
ഇവിടെ വച്ചായിരുന്നു അന്ത്യം. നഫീസ നഷ്വയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതിന്റെ ദുഃഖം പങ്കുവെക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം ഗ്രാമത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരങ്ങള്‍: താഹ നദ്വിന്, ഫാത്തിമ ഹെന്ന.