സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി നടനും മുന്‍ ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ്. തനിക്ക് പറയാനുള്ളത് താന്‍ പറയാം എന്നും, ആ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്നസെന്റിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചാരങ്ങളെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല’. എന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു.
also read: പത്തുവയസ്സുകാരിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു, 67കാരന് പിടിയില്‍
ഒരു ആവേശത്തിന് ഇടതുപക്ഷക്കാരന് ആയെന്നും അത് വലിയ തെറ്റായിരുന്നു, പശ്ചതാത്താപമുണ്ടെന്നുമായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഇതിന് ചുട്ടമറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം-
എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു.ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും.മരണം വരെ അതില്‍ മാറ്റമില്ല.എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞോളാം.മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.എന്റെ പേരില്‍ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.