ഓച്ചിറ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയേഴുകാരന് പൊലീസ് പിടിയില്‍. കൊല്ലത്താണ് സംഭവം. ഓച്ചിറ മേമന ബിജുഭവനത്തില്‍ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ അച്ഛന് ജോലിക്ക് പോകുന്ന സമയംനോക്കി ഇവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ വീടുമായി പ്രതിയുടെ ഭാര്യ നല്ല അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലാക്കിയാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്.
തുടര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ പി.വിനോദ്, എസ്.ഐ. നിയാസ്, എ.എസ്.ഐ. വേണു, ധനീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.