മുംബൈ: പാമ്പുകടിയേറ്റ് ബോളിവുഡ് നടന് സല്മാന് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്‍വേലിലെ ഫാം ഹൗസില്‍വെച്ചാണ് സല്മാന് ഖാന് പാമ്പ് കടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയായായിരുന്നു സംഭവം. താരത്തെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന് ഫാം ഹൗസിലെത്തിയത്. ഇവിടെ വെച്ചാണ് പാമ്പ് കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിപാടികള്‍ എല്ലാം ഒഴിവാക്കി താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.