സിനിമാനടനും രാഷ്ട്രീയപ്രവര്‍ത്തകനും എന്നതില്‍ ഉപരി നല്ലൊരു ജീവകാരുണ്യ പ്രവര്ത്തകന് കൂടിയാണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയില്‍ നിന്ന് ഒരു കുഞ്ഞിന് സഹായം ലഭിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍.
ഒരു സിനിമ ലൊക്കേഷനില്‍ സുരേഷ് ഗോപിയെ കാണാന്‍ ഒരു കൊച്ചുകുട്ടിയെത്തിയെന്നും താരത്തിന്റെ ഇടപെടലുകളെ തുടര്‍ന്ന് ചികിത്സാ സഹായം ലഭിക്കുകയും ഇതിന് പിന്നാലെ കുഞ്ഞും കുടുംബവം നന്ദി പറയാന്‍ എത്തിയെന്നും സഞ്ജയ് പടിയൂര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സഞ്ജയ് പടിയൂരിന്റെ കുറിപ്പ്
ചില നേര്‍ക്കാഴ്ചകള്‍
സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേര് വിളിക്കാറുണ്ട് സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു എല്ലാവര്ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്:
കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു:
കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ ഫോഴ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന്AIMS ല്‍ സര്‍ജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടന്റെ സ്നേഹം നേരില്‍ കണ്ട വനാണ് ഞാന്‍ …. അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്…. ഷൂട്ടിങ്ങിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി…. കാരണം
‘ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്ഫക്ഷന് ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ….. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന് മറന്നില്ല…. ”ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് – … ഇതെന്റെ നേര്‍ക്കാഴ്ചയാണ് -… ഇനിയും നന്മകള് ചെയ്യാന്‍ സര്വ്വേശ്വരന് ചേട്ടനെ അനുഗ്രഹിക്കട്ടെ