തൃപ്പൂണിത്തുറ: ഹാസ്യപരമ്പരയായ ‘ഉപ്പും മുളകി’ലെ താരം ജൂഹി രുസ്തഗിയുടെ അമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാഴക്കാല വിവി ഗാര്‍ഡനില്‍ കുരീക്കാട് ആളൂര്പ്പറമ്പില് ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. ശനി പകല്‍ 11.45നായിരുന്നു അപകടം.
ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിനു മുന്നിലായിരുന്നു അപകടം സംഭവിച്ചത്. മകന് ചിരാഗ് രുസ്തഗിക്കൊപ്പം ഇരുചക്രവാഹനത്തിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു.
തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭാഗ്യലക്ഷ്മി സ്ഥലത്തുവച്ച് തന്നെ മരിച്ചു. മകന് ചിരാഗ് രുസ്തഗിക്ക് നിസ്സാര പരിക്കേറ്റു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ രഘുവീര്‍ ശരണ്‍ റുസ്തഗി. ബിസിനസുകാരനായിരുന്നു.