കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ സ്റ്റൈലന്‍ ലുക്കിന്റെ വിശേഷങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവ ചര്‍ച്ചയാണ്. താരത്തിന്റെ ലുക്കും ഗെറ്റപ്പും പ്രായഭേതമന്യേയാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ മഞ്ജുവിന്റെ അതേ ലുക്ക് അനുകരിച്ചു എത്തിയ ലക്ഷ്മി എന്ന മുത്തശ്ശിയാണ് സൈബറിടത്തിലെ താരം. വൈറ്റ് കളര്‍ ടോപ്പും കറുത്ത മിഡിയുമണിഞ്ഞുകൊണ്ട് കൈ വീശി കാണിക്കുന്ന നടി മഞ്ജു വാര്യരെ അതുപോലെ തന്നെ അനുകരിച്ചിരിക്കുകയാണ് ലക്ഷ്മി മുത്തശ്ശി.
വൈറ്റ് കളര്‍ ടോപ്പും വെള്ള പൂക്കളുള്ള കറുത്ത മിഡിയും അണിഞ്ഞുകൊണ്ട് തന്റെ വാക്കറില്‍ ഒരു കൈ പിടിച്ച് മറു കൈ വീശിക്കൊണ്ട് പുഞ്ചിരിച്ച് നില്ക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രം മഞ്ജു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ റിലീസായ ചതുര്‍മുഖം സിനിമയുടെ പ്രസ് കോണ്ഫറന്സിനായിയിരുന്നു മഞ്ജു ഈ വേഷത്തില്‍ എത്തിയിരുന്നത്. ഏറെ പ്രചോദനാത്മകമായ ചിത്രമെന്ന് പലരും അന്ന് ഫോട്ടൊയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.