മുണ്ടും ജുബ്ബയുമായി തനി നാടന്‍ അച്ചായന് ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ സ്റ്റൈലന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയെടുത്ത വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.
വീഡിയോ പങ്കുവെച്ചത് മറ്റാരുമല്ല സുപ്രിയ പൃഥ്വിരാജ് തന്നെയാണ്. കടുവ ചിത്രീകരണം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വെളുത്ത മുണ്ടും ജുബ്ബയും ധരിച്ച് ഒരു ചായ കപ്പും പിടിച്ച് ക്യാരവനില്‍ നിന്ന് ഇറങ്ങി നടന്ന് പോകുന്ന പൃഥ്വിരാജാണ് വീഡിയോയിലുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോട്ടയത്തും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ചിത്രത്തിലെ തന്റെ ക്യാരക്ടര്‍ ലുക്ക് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.
ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ലുസിഫറില്‍ വില്ലനായെത്തിയ വിവേക് ഒബ്റോയ് ആണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സായ് കുമാര്‍, സിദ്ധിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി അറിയുന്നത്.