ചലചിത്രതാരം നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് കലക്കൻ ഡാൻസുമായി മീനാക്ഷിയും നമിതയും. നാളുകൾക്ക് ശേഷം മീനാക്ഷിയെ പൊതുവേദിയിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഫെബ്രുവരി 11നാണ് ആയിഷയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലും ആഘോഷങ്ങളിലുമാണ് ദിലീപും കാവ്യയും മീനാക്ഷിയും നിറസാന്നിധ്യമാകുന്നത്.
പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുമ്പോഴാണ് മീനാക്ഷിയുടേയും നമിതയുടേയും നൃത്തച്ചുവടുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
ആഘോഷചടങ്ങുകളിൽ കുടുംബസമേതാണ് ദിലീപ് എത്തുന്നത്. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് ആയിഷ. നടി നമിത പ്രമോദും ഇവരുടെ സംഘത്തിലുണ്ട്. കൂട്ടുകാരിക്കു വേണ്ടി മീനാക്ഷിയും നമിത പ്രമോദും പ്രത്യേക ഫ്യൂഷൻ ഡാൻസാണ് അവതരിപ്പിച്ചത്.
രണ്ട് പെൺമക്കളാണ് നാദിർഷ-ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങിലും ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലാണ് ആയിഷയെ വിവാഹം ചെയ്യുന്നത്.