താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഉടലെടുത്ത വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുകയുകയാണ്. അമ്മയുടെ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് ഇപ്പോഴിതാ എക്സിക്യൂട്ടീവ് അംഗമായ രചന നാരായണന്‍കുട്ടിയും രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പുരുഷതാരങ്ങള്‍ക്കൊപ്പം രചന നാരായണന്‍കുട്ടിയും ഹണിറോസും ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,
‘ചിലര്‍ അങ്ങനെ ആണ്
ദോഷൈകദൃക്കുകള്‍!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍.
വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല …
ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം… ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം … സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ????
സ്നേഹം
രചന നാരായണന്‍കുട്ടി’
രചനയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രകൂലിച്ചും നിരവധി കമന്റുകളാണ് വന്നുനിറയുന്നത്. മിക്ക കമന്റുകള്‍ക്കും രചന മറുപടിയും നല്‍കിയിരുന്നു.
‘നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് പാര്‍വതി സംസാരിച്ചത്…ഒരിക്കല്‍ അത് മനസ്സിലാകും’ എന്ന ഒരു കമന്റിന് ‘എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട, ഇത് എന്റെ ശബ്ദമാണ്’. എന്നാണ് രചന നല്കിയ മറുപടി
.
ഉദ്ഘാടന ചടങ്ങ് വേദിയില്‍ പുരുഷന്മാര് ഇരിക്കുന്നതും എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന് കുട്ടിയും ഹണി റോസും നില്ക്കുന്നതായുള്ള ഫോട്ടോയാണ് വിവാദത്തിന് തുടക്കമായത്.
ഇതേ തുടര്‍ന്ന് പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നുമാണ് വിഷയത്തില്‍ ഹണി റോസ് പ്രതികരിച്ചത്.