നിവിന്‍പോളി നായകനായെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി നടി റെബ മോണിക്ക ജോണ്‍ വിവാഹിതയാകുന്നു. ദുബായ് സ്വദേശിയായ ജോയ്മോന് ജോസഫ് ആണ് വരന്.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും റെബയുടെ പിറന്നാള്‍ ദിനത്തില്‍ വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താരത്തെ പ്രപ്പോസ് ചെയ്ത വിവരം ജോയ്മോനാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന് റെബ സമ്മതം മൂളിയെന്നു ജോയ്മോന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
‘അങ്ങനെ ഞങ്ങള്‍ യെസ് പറഞ്ഞു. സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കൊവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിനു ശേഷമാണ് ദുബായിയില്‍ വച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ടുപേരും ഒരുപോലെ പ്രപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും?
എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃശ്ചികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി… ഈ ഓര്‍മകള്‍ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്?! ഒരുപാട് ഇഷ്ടം റെബാ…. ജന്മദിനാശംസകള്!
‘ എന്ന് ജോയ്മോന് കുറിച്ചു.
മോതിരവുമായി മുട്ടു കുത്തി നിന്ന് ഇരുവരും വിവാഹഭ്യര്‍ത്ഥന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ സിനിമലോകത്ത് എത്തിയ റെബ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രം ബിഗിലില്‍ അഭിനയിച്ചു. ടൊവീനോ നായകനായ ഫോറെന്സിക്കിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു വിശാല്‍ ചിത്രം എഫ്ഐആര്‍ ആണ് നടിയുടെ പുതിയ പ്രോജക്ട്.