തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് അന്താരാഷ്ട്ര താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയും കേന്ദ്രത്തിന് പരോക്ഷ പിന്തുണ അറിയിക്കുകയും ചെയ്ത സച്ചിന് ടെണ്ടുല്‍ക്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ആദില്‍ ഇബ്രാഹിം.
ജനങ്ങള്‍ വളര്‍ത്തിയ ഒരു സെലിബ്രിറ്റി ഗോഡിന് രാജ്യത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉണ്ടാകണമെന്ന് ആദില്‍ പറയുന്നു. നടന് സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ആദിലിന്റെ വാക്കുകള്‍. കര്‍ഷക ബില്ലില്‍ പല തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് ചിലരുടെ വാദമെങ്കില്‍, ആ വഴിയില്‍ കിടക്കുന്നത് യാഥാര്‍ത്ഥ കര്‍ഷകര്‍ അല്ലെന്നാണ് ചിന്താഗതിയെങ്കില്‍ ശരാശരി മനുഷ്യരോട് കാണിക്കാന്‍ പാടില്ലാത്ത ഉപദ്രവം, പ്രായാധിഖ്യം വന്ന വൃദ്ധരോടു കാണിച്ചു എന്ന ഒരൊറ്റ കാരണമെങ്കിലും കണക്കിലെടുത്താണ് ഞാന്‍ ഇത്രയും പറഞ്ഞതെന്ന് ആദില്‍ പറയുന്നു.
ആദിലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മനുഷ്യാവകാശ ലംഘനം സംഭവിച്ചിട്ടുണ്ട് . മുന്‍പും പ്ലേ കുറി സംഭവിച്ചിട്ടുണ്ട്. അത് അംഗീകരിക്കാം എന്തിനാണ് ചിലര്‍ക്കൊക്കെ ഇത്ര അസഹിഷ്ണത? നമ്മുടെ രാജ്യത്തിന്റെ ഇമേജിനേക്കാള്‍ മേലെയാകണം ജനങ്ങള്‍ വളര്‍ത്തിയ ഒരു സെലിബ്രിറ്റി ഗോഡിന് രാജ്യത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്ന് ഞാന്‍ വിശ്വസിക്കുന്നു.
സര്‍ക്കാരിന്റെ മേളയാകണം സ്നേഹിച്ചും ആരാധിച്ചും നടന്ന ജനങ്ങളോടുള്ള സഹാനുഭൂതിയും മനുഷ്യത്വവും. കര്‍ഷക ബില്ലില്‍ പല തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് ചിലരുടെ വാദമെങ്കില്‍, ആ വഴിയില്‍ കിടക്കുന്നത് യാഥാര്‍ത്ഥ കര്‍ഷകര്‍ അല്ലെന്നാണ് ചിന്താഗതിയെങ്കില്‍ ശരാശരി മനുഷ്യരോട് കാണിക്കാന്‍ പാടില്ലാത്ത ഉപദ്രവം, പ്രായാധിഖ്യം വന്ന വൃദ്ധരോടു കാണിച്ചു എന്ന ഒരൊറ്റ കാരണമെങ്കിലും കണക്കിലെടുത്താണ് ഞാന്‍ ഇത്രയും പറഞ്ഞത്. ഇത് വായിക്കു സലിം ഏട്ടന് ഭംഗിയായി കാര്യം പറയുന്നുണ്ട്.